KeralaLatest News

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്..അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടി

രവി പൂജാരയെ മന: പൂര്‍വ്വം വലിച്ചിഴച്ചതാണെന്നും സംശയം

കൊച്ചി: ബ്യൂട്ടിപാര്‍ലറിന് നേരെ ഉണ്ടായ വെടിവയ്പ്പ് അധോലോകം നടത്തുന്ന രീതിയില്‍ അല്ല ഉണ്ടായതെന്ന് പൊലീസ്. അതിനാല്‍ രവി പൂജാരിയുടെ പേര് മനപൂര്‍വ്വം വലിച്ചിഴച്ചതാണോയെന്നും സംശയിക്കുന്നുണ്ട്. രവി പൂജാരയുടെ പേരില്‍ വന്ന ഭീഷണി കോളുകളും നടി കെട്ടിച്ചമച്ചതാണോ എന്നും പൊലീസിന് സംശയം ഉണ്ട്.

സംഭവം നടന്ന് രണ്ട് ദിവസമായിട്ടും നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിട്ടില്ല. അന്വേഷണ സംഘത്തോട് സഹകരിക്കുന്നുമില്ല. . മൊഴിയെടുക്കലിനായി ഇനിയും ഹാജരാകാത്തതിനാല്‍ നടിയെ പോലീസ് നോട്ടീസ് നല്‍കി വിളിച്ച് വരുത്തിയേക്കും.സാമ്പത്തിക തട്ടിപ്പു കേസില്‍ നേരത്തേ പ്രതിയായിട്ടുളള നടി പോലീസില്‍ നിന്നും ചില കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നിഗമനം.

പോലീസിന്റെ മറ്റൊരു സംശയം ലീന മരിയ പോളിന് നിരവധി ഹവാല ഇടപാടുകാരുമായും ബന്ധമുണ്ടെന്നാണ്. അതുകൊണ്ട് തന്നെ നടിയുടെ ഇടപാടുകളും സഹായികളെയും കുറിച്ചും അന്വേഷണം നടത്തും.

എന്നാല്‍ നടിയുടെ മൊഴി എടുത്താല്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂ. ഹൈദരാബാദിലുളള നടി ഇതുവരെയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതാണ് പോലീസ് സംശയത്തോടെ കാണുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button