കൊല്‍ക്കത്ത: മോഷ്ടിച്ച 84 ലക്ഷം രൂപയ്ക്ക് ലോട്ടറിയെടുത്ത ബാങ്ക് മാനേജര്‍ പിടിയിൽ. കൊല്‍ക്കത്തയിലെ മെമാരി ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ തരക് ജെയ്സ്വാളാണ് ബാങ്കിൽ നിന്ന് മോഷ്ടച്ച പണം ഉപയോഗിച്ച് ലോട്ടറി എടുത്തത്. മോഷണം നടത്തിയത് തനിച്ചാണെന്ന് പ്രതി പോലീസിന് മൊഴി നൽകി.
17 മാസം കൊണ്ട് 84ലക്ഷം രൂപയാണ് അദ്ദേഹം ബാങ്കില്‍ നിന്ന് കവര്‍ന്നത്. മുഴുവന്‍ തുകയും ലോട്ടറിയെടുക്കാനായിരുന്നു ഉപയോഗിച്ചത്. ഇയാൾക്ക് ലോട്ടറിയോടും ഗാംബ്ലിങ്ങിനോടും ഏറെ പ്രിയമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
84 ലക്ഷം രൂപയും നാണയങ്ങളായിരുന്നു എന്നതാണത് കേസിന്റെ മറ്റൊരു കൗതുകം. നിലവില്‍ വിപണിയിലുള്ള ഏറ്റവും വലിയ നാണയ തുകയായ പത്ത് രൂപ നിരക്കില്‍, ശരാരശരി 25 പ്രവൃത്തി ദിവസം കണക്കാക്കിയാല്‍ മാസത്തില്‍ 50000 കോയിന്, അല്ലെങ്കില്‍ ദിവസം 2000 കോയിന് അദ്ദേഹം ബാങ്കില്‍ നിന്ന് കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തരക് നടത്തിയ തിരിമറി വെളിച്ചത്തു വന്നത് നവംബര്‍ അവസാനവാരം ഓഡിറ്റിങ് ആരംഭിച്ചപ്പോഴാണ്. വലിയ അളവില്‍ കോയിന് കണ്ടെത്തിയ ഓഡിറ്റ് സംഘം അത് എണ്ണി തിട്ടപ്പെടുത്തി. ഇതോടെ കണക്കില്‍ വലിയ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ഓഡിറ്റിങ്ങില്‍ തിരിമറി കണ്ടെത്തിയതോടെ തരക് ഓഫീസിലെത്തിയില്ല. തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ പോലീസിൽ പരാതി നൽകി.
Post Your Comments