
പി.വി സിന്ധുവിനു പാരിതോഷികവുമായി ബാഡ്മിന്റണ്‍ അസോസ്സിയേഷന് ഓഫ് ഇന്ത്യ. വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ജേതാവായ സിന്ധുവിന് പത്ത് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇതുകൂടാതെ പുരുഷ വിഭാഗം സെമിയിലെത്തിയ സമീര്‍ വര്‍മ്മയ്ക്ക് മൂന്ന് ലക്ഷം രൂപയും പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം നടന്ന കലാശ പോരാട്ടത്തിൽ ജപ്പാന്റെ നൊസോമി ഒഖുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം അണിഞ്ഞത്. സമീര്‍ ലോക റാങ്കിംഗില്‍ രണ്ടാം റാങ്കിലുള്ള ഷി യൂഖിയോടാണ് സെമിയില്‍ തോറ്റത്. യൂഖിയാണ് ഇത്തവണത്തെ പുരുഷ വിഭാഗം ചാമ്പ്യൻ.
Post Your Comments