ഷാര്‍ജ : മഴക്കാലത്തുണ്ടാകുന്ന അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഷാര്‍ജ. ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ 185 പുതിയ വണ്ടികളാണ് മഴ മൂലമുണ്ടാകുന്ന തടസ്സങ്ങളും അപകടങ്ങളും നേരിടാന്‍ തയ്യാറാക്കിയത്. ഇതോടൊപ്പം അത്യാധുനിക ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളക്കെട്ട് നീക്കാനും ശുചീകരണത്തിനും പുതിയ വണ്ടികള്‍ ഉപയോഗിക്കും. ഇത്രയും വാഹനങ്ങള്‍ കൂടി നിരത്തിലെത്തുന്നതോടെ അടിയന്തര സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി മേധാവി താബിത് സാലിം അല്‍ താരിഫി പറഞ്ഞു.
Post Your Comments