റിയാദ്: സൗദി അറേബ്യ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കാര്‍ വിപണിയെ സാരമായി ബാധിച്ചു. ഈ വര്‍ഷം വാഹന വില്‍പ്പന 20 ശതമാനം കുറഞ്ഞു. കാര്‍ ഡീലര്‍മാര്‍ ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുളള ശ്രമത്തിലാണ്.
ഈ വര്‍ഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന മൂല്യ വര്‍ധിത നികുതിയും വിദേശ തൊഴിലാളികള്‍ക്ക് ര്‍പ്പെടുത്തിയ ലെവിയും കാര്‍ വിപണിയെ ബാധിച്ചു. ഇതുവരെ 2.89 ലക്ഷം കാറുകളാണ് വില്‍പ്പന നടന്നത്. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ കാര്‍ വിപണി സജീവമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments