കോട്ടയം: പമ്പയിൽ കോളിഫോം ബാക്ടീരിയ പെരുകുന്നു. ഡിസംബര്‍ 11-നു നടത്തിയ പരിശോധന പ്രകാരം കൊച്ചുപന്പ-400, കക്കിയാര്‍-1400, ത്രിവേണി-2200, ആറാട്ടുകടവ്-5200, പന്പ-7200 എന്നിങ്ങനെയാണ് കോളിഫോം ബാക്ടീരിയയുടെ കണക്ക്. നവംബര്‍ 18-നു നടത്തിയ പരിശോധനയില്‍ 58, 71, 100, 36, 93 എന്നിങ്ങനെയായിരുന്നു യഥാക്രമം മേല്പറഞ്ഞ സ്ഥലങ്ങളിലെ കോളിഫോം ബാക്ടീരിയ അളവ്. മില്ലിലിറ്റര്‍ വെള്ളത്തില്‍ 5000 വരെയാണ് ബാക്ടീരിയയുടെ അനുവദനീയ കണക്ക്.
അനുവദനീയമായ അളവില്‍നിന്നു വര്‍ധിച്ചെങ്കിലും നദിയില്‍ കുളിക്കുന്നതില്നിന്നു ശബരിമല തീര്‍ഥാടകരെ വിലക്കില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിച്ചത് ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകില്ലെന്നാണ് ബോര്‍ഡിന്റെ നിഗമനം. എന്നാല്‍ വെള്ളം കുടിക്കുന്നത് പ്രശ്നമാകുമെന്നു മുന്നറിയിപ്പുണ്ട്.
Post Your Comments