Indian Super LeagueLatest NewsIndiaFootball

ഗോൾ മഴ തീർത്ത് മുംബൈ സിറ്റിയുടെ പോരാട്ടം : ദയനീയ പരാജയവുമായി ബ്ലാസ്റ്റേഴ്‌സ്

മുംബൈ : ദയനീയ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ ആറുഗോളുകൾക്കാണ് മും​ബൈ സി​റ്റി  ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. സെ​ന​ഗ​ല്‍ താ​രം മൊ​ഡു സൗ​ഗുവാണ് മുംബൈയുടെ വിജയശിൽപ്പി. 12, 15, 30, 90+4 മി​നി​റ്റു​ക​ളിൽ നാല് ഗോലുകളാണ് മൊ​ഡുവിന്റെ കാലിൽ നിന്നും പിറന്നത്.  റാ​ഫേ​ല്‍ ബാ​സ്റ്റോ​സ് (70), മ​ത്യാ​സ് മി​രാ​ബാ​ജെ (89) എ​ന്നി​വ​ർ കൂടി ഗോൾ നേടിയതോടെ മുംബൈ ജയം ഉറപ്പിച്ചു.

ആദ്യ പകുതിയിലെ 27ആം മിനിട്ടിൽ സെ​മി​ലെ​ന്‍ ദും​ഗ​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ശ്വാ​സ​ഗോ​ള്‍ നേടി. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ന്‍​ജു​റി ടൈ​മി​ല്‍ ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍​ഡും ക​ണ്ട് മ​ല​യാ​ളി താ​രം സ​ക്കീ​ര്‍ പു​റ​ത്തു​പോ​യതോടെ ര​ണ്ടാം പ​കു​തി​യി​ല്‍ പ​ത്തു പേ​രു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പോരാടിയെങ്കിലും മുംബൈയുടെ ഗോൾ മഴയില്‍  പരാജയത്തിലേക്ക് മുങ്ങി പോവുകയായിരുന്നു.

ഈ തോൽവി കൂടി ഏറ്റുവാങ്ങിയ കൊമ്പൻമാർ 12 മ​ല്‍​സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ന്പ​തു പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 12 മ​ല്‍​സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 24 പോ​യി​ന്‍റു​ള്ള മും​ബൈ സി​റ്റി എ​ഫ്സി ബം​ഗ​ളു​രു​വി​നു പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേക്ക് കുതിച്ചു.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL

shortlink

Related Articles

Post Your Comments

Related Articles


Back to top button