ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്. ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. മോദി വീണ്ടും ഭരിച്ചാല്‍ ഇന്ത്യ വീണ്ടും 50 വര്‍ഷം പിറകോട്ട് പോകും. രാഹുലിന് നാം കരുത്ത് നല്‍കണം. അതുവഴി രാജ്യത്തെ സംരക്ഷിക്കണമെന്നും സ്റ്റാലിന് പറയുകയുണ്ടായി. ചടങ്ങിൽ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷയും യു.പി.എ ചെയര്‍പേഴ്സണുമായ സോണിയ ഗാന്ധിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
Post Your Comments