തൊടുപുഴ : വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.എം. നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് മന്ത്രി വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി മനസിലാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിരക്ക് വർധനയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടാനും മാത്രമേ ബോർഡിനു കഴിയൂ. റഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു.
പല പവർ ഹൗസുകളും ഇതുവരെ പൂർണമായി പ്രവർത്തന സജ്ജമായില്ല. ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments