KeralaLatest News

കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം

പേയാട് : കൊല്ലംകോണത്ത് വെള്ളിയാഴ്ച രാത്രി ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. കൊല്ലംകോണം തോട്ടുനടക്കാവ് തമ്പുരാന്‍ക്ഷേത്രം, മണ്ണടി ഭഗവതി ക്ഷേത്രം, കൊല്ലംകോണം സി.എസ്.ഐ. പള്ളി എന്നിവിടങ്ങളിലെ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്.

മണ്ണടി ക്ഷേത്രത്തിലെ വഞ്ചിയുടെ പുറത്തെ പൂട്ട് മാത്രമാണ് തുറന്നത്. അകത്തെ പൂട്ട് പൊളിക്കാനുള്ള ശ്രമം നടക്കാത്തതിനാല്‍ പണം നഷ്ടപ്പെട്ടില്ല. തോട്ടുനടക്കാവ് ക്ഷേത്രത്തില്‍ റോഡിലെ കാണിക്കവഞ്ചിയിലും സി.എസ്.ഐ. പള്ളിയുടെ കാണിക്കവഞ്ചിയിലും പണം നഷ്ടപ്പെട്ടു. വിരലടയാള വിദഗ്ധരും വിളപ്പില്‍ശാല പോലീസും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button