KeralaLatest News

ഇന്ത്യന്‍ കോഫി ഹൗസിന് അറുപത് വയസ്

തിരുവനന്തപുരം : ഇന്ത്യന്‍ കോഫി ഹൗസിന് അറുപത് വയസ്. വെളുത്ത നിറത്തില്‍ ചുവന്ന ഇംഗ്ലിഷ് അക്ഷരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ കോഫി ഹൗസ് എന്നുള്ള പരിചിതമായ ചെരിച്ചെഴുത്ത് മലയാളിക്ക് ആശ്വാസം മാത്രമല്ല, വികാരം കൂടിയാണ്.

കോഫി ഹൗസുകളുടെ ചുമരില്‍ എപ്പോഴും ചിരിച്ചിരിപ്പുണ്ട് നെഹ്റുവും എകെജിയും. സ്വതന്ത്ര ഇന്ത്യയില്‍ വിവിധ മേഖലകളില്‍ ഉയര്‍ന്നുവന്ന പുത്തന്‍ നേതൃത്വങ്ങളുടെ സംഗമവേദികളായിരുന്നു കോഫി ഹൗസുകള്‍. കോഫി ഹൗസുകളില്‍ ജനിച്ച സംഘടനകളുണ്ട്, സ്ഥാപനങ്ങളുണ്ട്. പുസ്തകങ്ങളും നാടകങ്ങളും സിനിമകളുമുണ്ട്.

1958-ല്‍ തൃശൂരിലാണ് തൊഴിലാളി സഹകരണ സംഘത്തിന്റെ കേരളത്തിലെ ആദ്യ കോഫി ഹൗസ് പ്രവര്‍ത്തനം തുടങ്ങുന്നത്. ആദ്യകാലത്ത് കാപ്പി, ഓംലെറ്റ്, കട്‌ലറ്റ് എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ചായയും ചോറുമെല്ലാം അതിഥിയായി എത്തിയവയാണ്. കോഫി ബോര്‍ഡിന്റെ കോഫി ഹൗസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുള്ള യൂണിഫോം തന്നെയാണ് ഇപ്പോഴും.

shortlink

Related Articles

Post Your Comments

Related Articles


Back to top button