കൊടുങ്ങല്ലൂര്‍ : ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ യുവാവിനെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ കഴുത്തിലൂടെ കൂട്ടിക്കെട്ടി പുതപ്പ് കൊണ്ട് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീനാരായണപുരം കട്ടന്‍ ബസാറിലെ ആളൊഴിഞ്ഞ പറമ്പില്‍ പുതപ്പില്‍ പൊതിഞ്ഞു തള്ളിയ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹ. കണ്ടെത്തി. പി. വെമ്പല്ലൂര്‍ ചന്ദനയ്ക്കു സമീപം മനയത്ത് ബൈജുവിന്റെ മകന്‍ വിജിത്താണ് (അപ്പു-27) കൊല്ലപ്പെട്ടത്. കട്ടന്‍ബസാര്‍ സെന്ററിനു തെക്ക് വാട്ടര്‍ടാങ്കിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കൈകാലുകള്‍ കഴുത്തിലൂടെയിട്ടു കൂട്ടിക്കെട്ടി പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സമീപം താമസിച്ചിരുന്ന 4 ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ട്.
വിജിത്തിനെ വ്യാഴാഴ്ച ഉച്ചമുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. അഴുകിയ നിലയിലായതിനാല്‍ മറ്റു മുറിവുകളോ ചതവുകളോ കണ്ടെത്താനായില്ല. ഇവിടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി വിജിത്ത് ചങ്ങാത്തത്തിലായിരുന്നുവെന്നറിഞ്ഞ ബന്ധുക്കള്‍ സംശയത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ മണംപിടിച്ചു ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വാടകവീടിന്റെ കുളിമുറി വരെ എത്തി.
കാണാതായ 4 പേരും കൂലിപ്പണിക്കാരാണ്. ഒഡീഷ സ്വദേശികളായ ഇവരുടെ പൂര്‍ണ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടിരുന്നെന്നു സംശയിക്കുന്ന 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡില്‍ ഇന്ത്യന്‍ കോഫി ഹൗസില്‍ ജീവനക്കാരനായിരുന്ന വിജിത്ത് ഓണാവധിക്കു നാട്ടിലെത്തിയതാണ്. ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി സൗഹൃദത്തിലായിരുന്ന വിജിത്ത് പതിവായി ഇവിടെ സന്ദര്‍ശിക്കാറുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെനിന്ന് ഒന്നിച്ചു പോയതായി സമീപവാസികള്‍ വിവരം നല്‍കിയിട്ടുണ്ട്. അവിവാഹിതനാണ്. ബേബിയാണു വിജിത്തിന്റെ മാതാവ്. സഹോദരന്‍: വിഷ്ണു
Post Your Comments