തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഷങ്ങളായുള്ള ചരിത്രം തിരുത്തിയെഴുതുകയാണ് ഇന്ത്യന്‍ കോഫി ഹൗസ്. ഇന്ത്യന്‍ കോഫി ഹൗസില്‍ വെയിറ്റര്‍മാരായി സ്ത്രീകളെ ജോലിയില്‍ നിയമിച്ചതാണ് ഏറ്റവും വലിയ മാറ്റം . തലസ്ഥാന നഗരിയിലെ എംഎല്‍എ ഹോസ്റ്റലിലെ കോഫി ഹൗസിലാണ് രണ്ടുപേരെ നിയമിച്ചത്. ഷീന, ശ്രീക്കുട്ടി എന്നിവരാണ് ജോലിയില്‍ പ്രവേശിച്ചത്. ആശ്രിത നിയമനം വഴിയാണ് ഇവര്‍ ജോലി നേടിയെടുത്തത്. കോഫി ഹൗസില്‍ വെയ്റ്റര്‍ തസ്തികയില്‍ ജോലിക്ക് കയറാന്‍ വലിയ നിയമപോരാട്ടം തന്നെ ഇവര്‍ക്ക് നടത്തേണ്ടിവന്നു.
1958 ല്‍ കോഫി ഹൗസ് തുടങ്ങിയതുമുതല്‍ സ്ത്രീകളെ ഇവിടെ ജോലിക്കെടുത്തിരുന്നില്ല. 61 വര്‍ഷത്തെ ആ പാരമ്പര്യമാണ് ഇവരുടെ നിയമനത്തോടെ ഇല്ലാതായത്. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടിവരും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളെ ഒഴിവാക്കിയിരുന്നത്. ആറുമാസത്തെ പരിശീലന കാലയളവ് പൂര്‍ത്തിയാകുമ്പാള്‍ വെയ്റ്റര്‍മാര്‍ ഉപയോഗിക്കുന്ന തലപ്പാലും യൂണിഫോമും ഇവര്‍ക്കും ലഭിക്കും.
Post Your Comments