വാഷിംങ്ടണ്‍: സ്കൂള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട എട്ട് വയസ്സുകാരിക്ക് ആശ്വാസ സമ്മാനമായി ഹിലരി ക്ലിന്റന്റെ കത്ത്. മാര്‍ത്ത കെന്നഡി എന്ന കുട്ടിക്കാണ് ഹിലരി ക്ലിന്റണ്‍ കത്തയച്ചത്. . ഫേസ്ബുക്കിലൂടെയാണ് ഹിലരി മാര്‍ത്തയെ കുറിച്ചറിയുന്നത്. മറ്റാരെക്കാളും ആ സങ്കടം എന്താന്ന് എനിക്കറിയാം എന്നായിരുന്നു ഹിലരിയുടെ കത്തിന്‍റെ ആദ്യവാചകം.
മറ്റാരെക്കാളും ആ വിഷമം എനിക്ക് നന്നായി അറിയാം. മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും പരാജയപ്പെടുന്നതിന്റെ വേദന. അതും ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളത് എന്ന് വിശ്വസിക്കുന്ന ഒരു പദവിയാകുമ്ബോള്‍ പ്രത്യേകിച്ച് തനിക്കത് മനസിലാകുമെന്ന് ഹിലരി കത്തില്‍ കുറിക്കുന്നു. മേരിലാന്റിലുള്ള ഒരു കമ്മ്യൂണിറ്റി സ്കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയാണ് മാര്‍ത്ത. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ മാര്‍ത്ത പരാജയപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനോട് ഹിലരി പരാജയപ്പെട്ടിരുന്നു.
Post Your Comments