Latest NewsUSANewsInternational

റഷ്യക്കാരുടെ ഇഷ്ടക്കാരി പരാമര്‍ശം; ഹിലാരി ക്ലിന്റനെതിരെ 350 കോടിയുടെ മാനനഷ്ട കേസുമായി സ്വന്തം പാര്‍ട്ടിക്കാരി

വാഷിംങ്ടണ്‍: റഷ്യക്കാരുടെ ഇഷ്ടക്കാരി പരാമര്‍ശത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്റനെതിരെ 350 കോടിയുടെ മാനനഷ്ട കേസുമായി സ്വന്തം പാര്‍ട്ടിക്കാരി. ഇന്ത്യന്‍ വംശജയായ തുള്‍സി ഗബ്ബാര്‍ഡാണ് ഹിലാരിക്കെതിരെ 350 കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്.

തുള്‍സി ‘റഷ്യക്കാരുടെ ഇഷ്ടക്കാരി’ എന്നാണ് ഹിലാരി പറഞ്ഞത്. ഹിലാരിയുടെ പ്രസ്താവന തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലാണ് തുള്‍സി കേസ് നല്‍കിയിരിക്കുന്നത്. കോടതി ഹിലാരിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയാകുവാന്‍ മത്സരിക്കുന്ന ഇന്ത്യന്‍ വംശജയാാണ് തുള്‍സി ഗബ്ബാര്‍ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button