ബർലിൻ: വൈറ്റ്ഹൗസിൽ നടത്തിയ പഴയ കൂടിക്കാഴ്ചയെന്ന അറിയിപ്പോടെ ഉസാമ ബിൻ ലാദന് ഹിലറി ക്ലിന്റൻ കൈകൊടുക്കുന്ന വ്യാജചിത്രം പുറത്ത് വിട്ട റഷ്യൻ ചാനൽ വിവാദത്തിൽ. സർക്കാർ നിയന്ത്രണത്തിലുള്ള റഷ്യ വൺ ചാനൽ പുറത്തുവിട്ട വ്യാജചിത്രമാണു വിവാദമായത്. ഹിലറി 2004ൽ വൈറ്റ്ഹൗസിൽ വച്ച് ഇന്ത്യൻ സംഗീതജ്ഞൻ സുബാഷ് മുഖർജിയെ കണ്ടപ്പോഴെടുത്ത ചിത്രം തല വെട്ടിമാറ്റി ബിൻ ലാദന്റെ മുഖം ചേർക്കുകയായിരുന്നു.
ചിത്രം ഒറിജിനലാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ചാനൽ. യഥാർഥ ചിത്രം ഹാജരാക്കിയതോടെ തടിതപ്പാനുള്ള ശ്രമമായി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹിലറിയുടെ പരാജയമുറപ്പിക്കാൻ റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണംനിലനിൽക്കെയാണ് വ്യാജചിത്രം പുറത്ത് വന്നിരിക്കുന്നത്.
Post Your Comments