തിരുവനന്തപുരം : മൂന്ന് നഗരങ്ങളില്‍ കാലപഴക്കം ചെന്ന ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇത്തരത്തിലുളള ഒാട്ടോകള്‍ ഒാടിക്കുന്നതിന് വിലക്ക് വീഴാന്‍ പോകുന്നത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് പൂട്ട് വീഴുക.
പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തില്‍പ്പെട്ട ഭാരത് സ്‌റ്റേജ് 1, 2 വിഭാഗത്തില്‍പ്പെട്ട ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് നിരോധനം ബാധകമാകുക. വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
2020 മാര്‍ച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറണമെന്നാണ് നിര്‍ദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി. സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ ഉടമകള്‍ പുതിയ ഇറിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ – ഓട്ടോറിക്ഷാ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ ഇ – റിക്ഷ ഉടന്‍ വിപണിയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്‌സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട് . ആറുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പൂര്‍ണമായി വൈദ്യുതിയിലേക്കു മാറ്റാനും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
Post Your Comments