കാത്തിരിപ്പുകൾ അവസാനിക്കുന്നു മഹീന്ദ്രയുടെ ഇലക്‌ട്രിക് ഓട്ടോറിക്ഷ നവംബര്‍ 15ന് അവതരിപ്പിക്കും. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും മഹീന്ദ്ര പ്രദര്‍ശിപ്പിച്ച ഇട്രിയോ, ഇട്രിയോ യാരി എന്നി വേരിയന്റുകളുള്ള ഓട്ടോറിക്ഷയായിരിക്കും വിപണിയിൽ എത്തിക്കുക.
മഹീന്ദ്ര നിരയിലെ രണ്ടാമത്തെ ഇലക്‌ട്രിക് ഓട്ടോയാണിത്. സ്‌പേസ് ഫ്രെയിം ഷാസിയിലാണ് നിര്‍മാണം. റിയര്‍ ആക്‌സിലിന്റെ തൊട്ടുമുകളിലാണ് ബാറ്ററി. 120 Ah ബാറ്ററി പാക്കില്‍ 1kW/3.2 എന്‍എം ടോര്‍ക്ക് പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററു ഇആല്‍ഫ നല്‍കിയിരുന്നതെങ്കിൽ ലിഥിയം അയോണ്‍ ബാറ്ററിക്കൊപ്പം ഇതിലും മികച്ച കരുത്തും വേഗതയും പുതിയ ട്രിയോയ്ക്കുണ്ടാകുമെന്നാണ് റിപ്പോർട്ട്.
മറ്റു ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമായിരിക്കും ട്രിയോയിലെ ലിഥിയം അയോണ്‍ ബാറ്ററി. എന്നാൽ കൂടുതൽ സവിശേഷതകൾ സംബന്ധിച്ചോ വിലയെ കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.
Post Your Comments