തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ ഉടൻ വിപണിയിലേക്ക്. കേരളാ നീം ജി എന്ന പേരിട്ട ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനും, വിപണിയിലെത്തിക്കാനും സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡിന് (കെഎഎൽ) കേന്ദ്രം അനു നുമതി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. പുനെയിൽ കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ദി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ)യിൽ നടന്ന അംഗീകാരത്തിനുള്ള പരിശോധനകളിൽ വിജയിച്ചുവെന്നാണ് സൂചന. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇ–ഓട്ടോ നിർമാണത്തിനുള്ള യോഗ്യത സ്വന്തമാക്കുന്നത്.
കാഴ്‍ചയില്‍ സാധാരണ ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള നീം ജിക്കു ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവെന്നതാണ് പ്രധാന പ്രത്യേകത. ജര്‍മന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ വി മോട്ടോറുമാണ് ഓട്ടോയ്ക്ക് കരുത്ത് നൽകുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാം. മൂന്നു മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാൻ സാധിക്കും. സെപ്‍തംബറില്‍ ഈ ഓട്ടോറിക്ഷ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കെഎഎല്ലിന്‍റെ നെയ്യാറ്റിന്‍കരയിലെ പ്ലാന്‍റില്‍ നിന്നും ഒരു വർഷത്തിനുള്ളില്‍ 15000 ഇ ഓട്ടോകൾ നിരത്തിലിറക്കാനാണ് പദ്ധതിയിടുന്നത്. ഏകദേശം 2 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. .
Post Your Comments