ഇന്ത്യയിൽ വൈദ്യുതവാഹന വില്‍പ്പനയില്‍ വൻ മുന്നേറ്റവുമായി ഇലക്ട്രിക് ഓട്ടോ. ഒരു വർഷത്തിനിടെ 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകളാണ് ഇന്ത്യയിൽ വിറ്റഴിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ഒരെണ്ണംപോലും വിറ്റഴിക്കാതിരുന്നപ്പോഴാണ് ഈ വര്‍ഷം വില്‍പ്പന ആറ് ലക്ഷം കടന്നത്. ഈ സാഹചര്യം മുൻനിർത്തി രാജ്യത്തെ നിരത്തുകളില്‍നിന്ന് ആദ്യം ഒഴിവാകുന്ന പെട്രാള്‍, ഡീസല്‍ വാഹനം ഓട്ടോറിക്ഷകളായിരിക്കുമെന്നാണ് വിവരം. അതിനാൽ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉല്‍പാദനത്തിനും ഉപഭോഗത്തിനും മുന്‍ഗണന കിട്ടുമെന്നാണ് വിലയിരുത്തൽ.
അതേസമയം എല്ലാത്തരത്തിലുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയിലും ഈ വര്‍ഷം വര്‍ധനയുണ്ടെന്നാണ് കണക്ക്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ആകെ 56,000ല്‍ നിന്നും 7,59,000ത്തിലേക്ക് ഉയർന്നു.130 ശതമാനത്തോളത്തിന്റെ വർദ്ധനവുണ്ടായെന്നാണ് റിപ്പോർട്ട്. 54,800 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ 2017-18 സാമ്പത്തികവര്‍ഷത്തില്‍ വിറ്റപ്പോള്‍ 2018-19ല്‍ ഇത് 1,26,000 ആയും,നാലുചക്രവാഹനങ്ങള്‍ 1200-ല്‍ നിന്നും 3600 ആയും ഉയര്‍ന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments