കുവൈത്ത്: ചെമ്മീന്‍ പിടിക്കുന്നതിന് ജനുവരി ഒന്നു മുതല്‍ ജൂലൈ 31 വരെ വിലക്കേര്‍പ്പെടുത്തി. രാജ്യത്തിന്റെ സമുദ്രപരിധിയില്‍ ചെമ്മീന്‍ പിടിക്കുന്നതിനാണ് വിലക്ക്. കുവൈത്ത് കാര്‍ഷിക മത്സ്യ വിഭവ അതോറിറ്റി ഡയറക്ടര്‍ ശൈഖ് മുഹമ്മദ് യുസുഫ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ഈ കാലത്ത് കുവൈത്തിലെ കടല്‍ഭാഗങ്ങളില്‍ നിന്ന് ചെമ്മീന്‍ പിടിക്കുന്നതും പ്രാദേശിക ചെമ്മീന്‍ വില്‍ക്കുന്നതും നിയമലംഘനമായി കണക്കാക്കുന്നതായിരിക്കും. അനധികൃത ചെമ്മീന്‍ വേട്ട പിടികൂടുന്നതിന് ഈ കാലയളവില്‍ നീരീക്ഷണം ശക്തമാക്കും. ഒരു കുട്ട ഇടത്തരം വലിയ ചെമ്മീന്‍ 120 ദീനാറിനും ചെറിയ ഇനം 30 ദിനാറിനുമാണ് കഴിഞ്ഞ ദിവസം വിറ്റഴിച്ചത്.
Post Your Comments