KeralaLatest News

ഹര്‍ത്താലിനോട് ‘നോ’ പറഞ്ഞ് ചാലയിലെ വ്യാപാരികൾ

തിരുവനന്തപുരം: ഹര്‍ത്താലിനോട് ‘നോ’ പറഞ്ഞ് ചാലയിലെ വ്യാപാരികൾ. കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ക്ക് പിന്നാലെ തിരുവനന്തപുരം ചാലാ മാർക്കറ്റിലെ വ്യാപാരികളും ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നത്. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപനസമിതി അറിയിച്ചു.

ഹര്‍ത്താലിനെതിരായ പ്രതിഷേധമുന്നേറ്റങ്ങള്‍ ശക്തമാക്കുമെന്നും ഹര്‍ത്താല്‍ ദിവസം ഇനി മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ചാലയിലെ വ്യാപാരികള്‍ പറഞ്ഞു. ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാൻ പോലീസ് സംരക്ഷണം വേണമെന്ന് വ്യപാരികൾ പറഞ്ഞു.ഇക്കാര്യം ആവശ്യപ്പെട്ട് വ്യാപാരികളുടെ കൂട്ടായ്മ സര്‍ക്കാറിനെ സമീപിക്കും.

ജിഎസ്ടിയും നോട്ട് നിരോധനവും കാരണം നിലവില്‍ കച്ചവടം പകുതിയായി കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിന് പിന്നാലെ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം കനത്ത നഷ്ടം ഉണ്ടാക്കുവെന്ന് വ്യാപാരികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button