Latest NewsUAE

19 പ്രവാസികള്‍ അറസ്റ്റില്‍

അജ്മാന്‍•വ്യാജ ക്യാഷ് സമ്മാനം ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് ആളുകളില്‍ നിന്നും പണം തട്ടിയിരുന്ന 19 അംഗ ഏഷ്യന്‍ സംഘത്തെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു ടെലിക്കമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ നിന്ന് 200,000 ദിര്‍ഹം സമ്മാനം അടിച്ചുവെന്ന് പറഞ്ഞു വിളിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് തട്ടിപ്പുകാര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഫീസോ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങളോ നല്‍കാന്‍ ആവശ്യപ്പെടും. തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ച അജ്മാന്‍ പോലീസ് അന്വേഷണത്തിനായി പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കിയിരുന്നു. അറസ്റ്റിലായ സംഘം കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും ബാങ്ക് അക്കൗണ്ട്‌ പോലെയുള്ള വ്യക്തിഗത വിവരങ്ങള്‍ എന്ത് വിലകൊടുത്തും രഹസ്യമായി സൂക്ഷിക്കണമെന്നും പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button