ഗ്വാങ്ഷു: ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ സ്വന്തം പി.വി സിന്ധു ഫൈനലില്‍. മുന്‍ ലോക ഒന്നാം നമ്പർ താരമായ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം.
ആദ്യം ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ വിട്ടുകൊടുക്കാതെ കളിച്ച സിന്ധു 25-23ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി.
Post Your Comments