ന്യൂഡല്‍ഹി : കൊക്കെയിന്‍ ഗുളിക വയറ്റിലാക്കി കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. നാലു കോടി വിലമതിക്കുന്ന 74 കാപ്സ്യൂളുകള്‍ വയര്റിലാക്കി കടത്താന്‍ ശ്രമിച്ച ജമൈക്കന്‍ സ്വദേശിനിയാണ് പിടിയിലായത്. ഏകദേശം 900 ഗ്രാം കൊളംബിയന്‍ കൊക്കെയിനാണ് യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്. സാവോ പോളോയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്.
സംഭവത്തില്‍ യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിപണിയില്‍ ഏറ്റവും വിലക്കൂടുതലുള്ള ലഹരിമരുന്നാണ് കൊക്കെയിന്‍. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്കായാണ് കൊക്കെയിന്‍ എത്തിച്ചതെന്നാണ് വിവരം . എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ സംശായാസ്പദമായി എന്തൊക്കയോ കണ്ടത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വയറ് വാഷ് ചെയ്യാനുള്ള മരുന്ന് നല്കി കൊക്കെയിന്‍ പുറത്തെടുക്കുകയായിരുന്നു.
Post Your Comments