ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഒക്ടോബറിലെ എയർലൈൻ കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ ഏവിയേഷൻ അനലിസ്റ്റ് ഒഎജി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ലോകത്തിലെ പത്താമത്തെ തിരക്കുള്ള വിമാനത്താവളമെന്ന നേട്ടം ഇന്ദിരാഗാന്ധി രാജ്യാന്തര എയർപോർട്ട് സ്വന്തമാക്കി. ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളവും ഡൽഹിയാണ്.
കോവിഡിന് മുൻപുള്ള കാലയളവിനേക്കൾ റാങ്ക് നില മെച്ചപ്പെടുത്താൻ ഇത്തവണ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് സാധിച്ചിട്ടുണ്ട്. 2019 ഒക്ടോബറിലെ കണക്കുകൾ പ്രകാരം, പതിനാലാം സ്ഥാനത്തായിരുന്നു ഡൽഹി.
Also Read: മെറ്റയുടെ വരുമാനത്തിൽ ഇടിവ്, നിറം മങ്ങി ഫേസ്ബുക്ക്
ഇത്തവണ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഒന്നാമത്തെ വിമാനത്താവളം അറ്റ്‌ലാന്റ ഹാർട്ട്ഫീൽഡ് ആണ്. ദുബായ്, ടോക്കിയോ ഹനേഡ എയർപോർട്ട് യഥാക്രമം രണ്ടും മൂന്നും സ്ഥാനം കൈവരിച്ചു. ഡളളാസ്, ഡെൻവർ, ഹീത്രൂ, ചിക്കാഗോ, ഇസ്താംബൂൾ, ലോസ് ഏഞ്ചൽസ് തുടങ്ങിയ എയർപോർട്ടുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്.
Post Your Comments