ധൽബാദ്: ഭർതൃവീട്ടുകാർ യുവതിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് യുവതിയെ കൊലപ്പെടുത്തിയത്. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ മധുഘോരാ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്.
ഭർതൃവീട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിനെതുടർന്നാണ് നവവധുവിനെ ചുട്ടുകൊന്നതെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. സ്ത്രീധനമായി ഒരു വീട് വേണമെന്ന് യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. വീട് കൂടാതെ മറ്റ് പല ആവശ്യങ്ങളും ഭർതൃവീട്ടുകാർ ഉന്നയിച്ചിരുന്നു.
എന്നാൽ യുവതികൊണ്ട് ഇതിനൊന്നും കഴിയില്ലെന്ന് വന്നതോടെ. തുടർന്ന് ഭർത്താവും കുടുംബവും യുവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ബർവാഡ പോലീസ് പറഞ്ഞു.
Post Your Comments