Latest NewsKerala

ഓടി ഓടി ഒരു പരുവമായി: മോഷണം നടത്തി വഴി തെറ്റിയ കള്ളനു സംഭവിച്ചത്

പയ്യന്നൂര്‍ : മാല മോഷ്ടിച്ച് മടങ്ങിയ കള്ളന്‍ വഴിതെറ്റി പോലീസിന്റെ പിടിയിലായി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗം സുരഭി നഗറിലാണ് സംഭവം നടന്നത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ ജനല്‍ തകര്‍ത്ത് മോഷ്ടാവ് മാല പൊട്ടിച്ച് കടന്നു. അക്കാളത്ത് രാധയുടെ 2 പവന്റെ മാലയാണ് മോഷ്ടിച്ചത്.

എന്നാല്‍ വീട്ടില്‍ കള്ളന്‍ കയറിയതറിഞ്ഞിട്ടും സ്ത്രീകള്‍ ബഹളമൊന്നും ഉണ്ടാക്കാതെ അയല്‍വാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പ്രഭാകരനെ ഫോണില്‍ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇയാള്‍ ഇക്കാര്യം ഉടന്‍ തന്നെ പോലീസിലും പരിസരത്തുള്ള ആളുകളേയും അറിയിച്ചു.

എന്നാല്‍ നിരവധി വീടുകളും വഴികളുമുള്ള അവിടെ നിന്ന് പുറത്തു കടക്കുക എന്നത് കള്ളന് അസാധ്യമായിരുന്നു. എന്നാല്‍ ഇതറിയാവുന്ന നാട്ടുകാര്‍ കള്ളനെ പിടിക്കാന്‍ പിന്നാലെ ഓടാതെ കള്ളന്‍ കുടുങ്ങുന്നതുവരെ കാത്തു നില്‍ക്കുകയായിരുന്നു. മേഷണത്തിനായി ഇയാള്‍ വീട്ടിലെത്തിയതും പിന്നീട് തിരിച്ച് കടന്നതും രണ്ടു വഴികളിലൂടെയായിരുന്നു. എന്നാല്‍ ഇത് മനസ്സിലാക്കിയ കള്ളന്‍ തിരിച്ചോടിയെത്തിയ്ത പോലീസിന്റേയും നാട്ടുകാരുടേയും മുന്നിലേയ്ക്കായിരുന്നു.

താന്‍ കുടുങ്ങിയെന്നു മനസ്സിലാക്കിയ കള്ളന്‍ നേരത്തേ തന്നെ തൊണ്ടി മുതല്‍ ഉപേക്ഷിച്ചാണ് ഇവരുടെ മുന്നില്‍ എത്തിയത്. പിന്നൂടുള് ചെദ്യം ചെയ്യലില്‍ കള്ളന്‍ കുറ്റം സമ്മതിച്ചു. മാല പിന്നീട് പോലീസ് വഴിയില്‍ നിന്ന് കണ്ടെടുത്തു. തമിഴ്‌നാട് സ്വദേശിയായ കള്ളനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button