Latest NewsIndia

30 തമിഴ് യുവതികള്‍ മല ചവിട്ടാനെത്തും : പരിശോധന കര്‍ശനമാക്കി പൊലീസ്

സുരക്ഷ നല്‍കാമെന്ന് പിണറായി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സ്ത്രീകള്‍

ചെന്നൈ :  മല ചവിട്ടാന്‍ തയ്യാറെടുത്ത് 30 തമിഴ് യുവതികള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലാണ് യുവതികള്‍ മല ചവിട്ടാനെത്തുന്നത്. ഈ മാസം 23ന് ശബരിമലയില്‍ എത്തുമെന്നും സുരക്ഷ നല്‍കാമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതായി മനിതി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

രഹ്ന ഫാത്തിമയോ, തൃപ്തി ദേശായിയോ നടത്തിയ രീതിയിലുളള സന്ദര്‍ശനമല്ല ഉദ്ദേശിക്കുന്നത്. അവര്‍ രണ്ട് പേര്‍ക്കും പിന്നിലുളള ബിജെപി സംഘപരിവാര്‍ ശക്തികളെക്കുറിച്ചുളള ബോധ്യമുണ്ട്. ഒരിക്കലെങ്കിലും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ് എത്തുന്നത്. വ്രതമെടുത്ത് മാലയിട്ട് വീട്ടുകാരുടെ പിന്തുണയോടെയാണ് ശബരിമലയിലേക്ക് വരുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

വിശ്വാസികളല്ലെങ്കിലും കമ്യൂണിസ്റ്റ് ഭരണകൂടത്തില്‍ വിശ്വാസമുണ്ട്. രണ്ടാഴ്ച മുമ്പ്് മുഖ്യമന്ത്രിക്ക് ഇ- മെയില്‍ അയച്ചിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്നും സുരക്ഷ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. ആവശ്യമായ നടപടി എടുക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ചതെന്ന് സംഘടനാ കോര്‍ഡിനേറ്റിംഗ് കമ്മിറ്റിയംഗം സുശീല പറഞ്ഞു.500 പേരോളം അംഗങ്ങളായുളള മനീതി കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ശബരിമലയില്‍ എത്തുന്നവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും 50 വയസ്സില്‍ താഴെയുളളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button