സന്നിധാനം: നിലയ്‌ക്കലില്‍ പോലീസിന്റെ കര്‍ശന വാഹന പരിശോധന. യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളില്‍ കനത്ത പരിശോധന നടത്തുന്നത്. നിലയ്‌ക്കലിലെത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉൾപ്പെടെയാണ് പോലീസ് പരിശോധിക്കുന്നത്.
മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് ശബരിമലയില്‍ നൂറോളം യുവതികള്‍ അടങ്ങുന്ന സംഘം എത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധനയെന്നാണ് വിവരം. എന്നാല്‍ പതിവ് സുരക്ഷാ പരിശോധന മാത്രമാണെന്നാണ് പോലീസ് നൽകിയ വിവരം.
അതേസമയം, സന്നിധാനത്ത് വീണ്ടും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസമായി ഭക്തരുടെ നിര വലിയനടപ്പന്തലിനു പുറത്തേക്കും നീണ്ടു. ഇന്നലെ പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകര്‍ വലിയനടപ്പന്തലിലും ഫ്ളൈ ഒാവറിലും തിങ്ങിഞെരുങ്ങിയാണ് ക്യൂ നിന്നത്. ഉച്ചയ്ക്ക് 12നു മുന്‍പായി 52,000 തീര്‍ത്ഥാടകര്‍ പമ്പയില്‍ നിന്ന് മലകയറി. രാത്രി ഏഴു മണിയോടെ 73,612 തീര്‍ത്ഥാടകർ ദർശനം നടത്തി.
Post Your Comments