Latest NewsKerala

വാവര് നടയിലെ ബാരിക്കേഡുകള്‍ മാറ്റാനാകില്ലെന്ന് പോലീസ്

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി  മൂന്നാംഘട്ട പൊലീസ് സംഘം ചുമതലയേറ്റു

സന്നിധാനം: ശബരിമലയില്‍ വാവര് നടയിലെ ബാരിക്കേഡുകള്‍ മാറ്റാനാകില്ലെന്ന് പോലീസ് . ബാരിക്കേടുകള്‍ മാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ലഭിക്കുന്ന മുറക്ക് നടപടിയെടുക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ജി ജയദേവ് വ്യക്തമാക്കി. .ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി മൂന്നാംഘട്ട പോലീസ് സംഘം ചുമതലയേറ്റു.

ശബരിമലയിലെ മൂന്നാംഘട്ട പോലീസ് വിന്യാസത്തില്‍ ഐജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. എന്നാല്‍ അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ നാല് ദിവസം ഡിഐജി സേതുരാമനാണ് പകരം ചുമതല. നിലക്കല്‍ വടശ്ശേരിക്കര, എരുമേലി എന്നിവടങ്ങളിലെ സുരക്ഷാ ചുമതല ഇന്റലിജന്‍സ് ഡി ഐജി എസ് സുരേന്ദ്രനാണ്.

അകെ നാല് ഘട്ടങ്ങളിലായാണ് ശബരിമലയില്‍ സുരക്ഷാ ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഡിസംബര്‍ 14 മുതല്‍ 29 വരെയുള്ള മൂന്നാംഘട്ടത്തില്‍ 230 വനിതാ പോലീസ് അടക്കം 4026 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നാലാം ഘട്ടത്തില്‍ 4388 ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ക്രമീകരങ്ങള്‍ക്കായി എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button