ശബരിമലയിൽ 144 പോലുള്ള കരിനിയമങ്ങൾ നടപ്പിലാക്കിക്കൊണ്ട് അയ്യപ്പന്മാരെ ബുദ്ധിമുട്ടിക്കുകയും ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാറിന്ടെയും ദേവസ്വം ബോർഡിന്ടെയും നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ദേവസം ബോർഡ് മെമ്പർ ശങ്കർദാസിന് നേരെ യുവമോർച്ച കരിങ്കൊടികാണിച്ചു. ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ പാറശ്ശാല കോട്ടയ്ക്കൽ വച്ചാണ് അദേഹത്തിനു നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സജിത് , ജില്ലാ വൈസ് പ്രസിഡന്റ് ശ്രീരാഗ് ,മണ്ഡലം ഭാരവാഹികളായ ഷിജു,പദ്മകുമാർ എന്നിവർ നേതൃത്വത്തി ലാണ് പ്രതിഷേധം നടന്നത്
Post Your Comments