സന്നിധാനം: ചെറിയ ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും ശക്തമായ പൊലീസ് പരിശോധന ആരംഭിച്ചു. പുതിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.വനിത പോലീസ് ഉള്‍പ്പെടെയുള്ളവരാണ് പരിശോധന നടത്തുന്നത്. ശബരിമലയിലേക്ക് യുവതികള്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരിശോധനയെന്നാണ് സൂചന.
ഇന്ന് രാവിലെ മുതലാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് പോവുന്ന ബസ്സുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയത്. വനിതാ പോലീസ് ഉള്‍പ്പെടെ ഉള്ളവര്‍ ഓരോ ബസ്സിലും കയറി പരിശോധന നടത്തുന്നുണ്ട്.
ശബരിമലയിലേക്ക് യുവതികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത് എന്നാണ് സൂചന, എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments