
ദുബായ്: വാടകയ്ക്ക് കാര്‍ എടുക്കാനായി വ്യാജ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖതകള്‍ ഹാജരാക്കിയ നൈജീരിയന്‍ പൗരന്‍ ദുബായില്‍ അറസ്റ്റില്‍. 29 വയസ്സുകാരനായ യുവാവ് മറ്റൊരാളുടെ പേരിലുള്ള വ്യാജ രേഖകളുമായി അല്‍ മുറഖബയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ റെന്റല്‍ സ്ഥാപനത്തിന്റെ ഓഫീസിലെത്തുകയയായിരുന്നു. സര്‍ക്കാര്‍ അംഗീകൃത സീലും ദക്ഷിണാഫ്രിക്കന്‍ പാസ്പോര്‍ട്ട്, എന്‍ട്രി പെര്‍മിറ്റ്, ദക്ഷിണാഫ്രിക്കന്‍ ഡ്രൈവിങ് ലൈസന്‍സ്, തുടങ്ങിയ രേഖകളാണ് ഇയാള്‍ വ്യാജമായി തയ്യാറാക്കിയത്. ഒരാഴ്ച്ചയിലേക്കായി, 2017 മോഡലിലുള്ള ഒരു കാര്‍ ആണ് ഇയാള്‍ റെന്റല്‍ സ്ഥാപനത്തിലെത്തി ആവശ്യപ്പെട്ടത്. എന്നാല്‍ കരാര്‍ തയ്യാറാക്കുന്നതിനിടെ സ്ഥാപനത്തിലെ അക്കൗണ്ട്സ് മാനേജര്‍ക്ക് സംശയം തോന്നിയതോടെ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥാപന ഉടമകള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. അധികൃതര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്.
Post Your Comments