Bikes & ScootersLatest News

സുരക്ഷയ്ക്ക് പ്രാധാന്യം : പുതിയ സല്യൂട്ടോയുമായി യമഹ

സുരക്ഷയ്ക്ക് മുൻതൂക്കം നൽകി പുതിയ മോഡൽ സല്യൂട്ടോ125, സല്ല്യൂട്ടോ ആര്‍എക്‌സ് മോഡലുകൾ വിപണിയിൽ എത്തിച്ച് യമഹ. യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം(യുബിസി) സാങ്കേതികവിദ്യായിലുള്ള ബ്രേക്കിങ് സംവിധാനമാണ് പ്രധാന പ്രത്യേകത. 125 സിസിക്ക് താഴെ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം അല്ലെങ്കില്‍ കോംമ്പ് ബ്രേക്കിങ് സംവിധാനം ഒരുക്കണമെന്ന കർശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ സംവിധാനം ഉൾപ്പെടുത്തിയത്. Saluto RX

മറ്റു മാറ്റങ്ങൾ കമ്പനി വാഹനത്തിൽ വരുത്തിയിട്ടില്ല. 52,000 മുതല്‍ 60,500 രൂപ വരെയാണ് ഈ ബൈക്കുകളുടെ വില. ക്രക്സിനും വൈബിആറിനും പകരക്കാരായാണ് സല്യൂട്ടോ ആര്‍എക്സ്, സല്യൂട്ടോ 125 എന്നീ ബൈക്കുകൾ യമഹ വിപണിയിൽ എത്തിച്ചത്.

Saluto-125

shortlink

Related Articles

Post Your Comments

Related Articles


Back to top button