കുവൈറ്റ് സിറ്റി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ 3 പേർക്ക് ശിക്ഷ വിധിച്ചു. 5 വർഷം വീതം തടവ് ശിക്ഷയാണ് ക്രിമിനൽ കോടതി വിധിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ ഒന്നാം പ്രതിയുമായ ഈജിപ്തുകാരനും അയാളുടെ സഹായിയുമാണ് രണ്ടു പേർ. പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ ജോലിക്കായുള്ള അപേക്ഷയ്ക്കൊപ്പം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച സ്വദേശിയാണ് മൂന്നാമൻ.
2009 മുതൽ 2016 വരെയുള്ള കാലയളവിലുള്ളതാണ് വ്യാജ സർട്ടിഫിക്കറ്റുകൾ. വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളിൽ 44 എണ്ണവും ഈജിപ്ത് സർവകലാശാലകളിൽ നിന്നുള്ളവയാണെന്നും ബാക്കി മൂന്നെണ്ണം റഷ്യ, ലണ്ടൻ, യുഎസ് എന്നിവിടങ്ങളിൽ ന്നുള്ളവയാണെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments