കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രി പദത്തില്‍ നിന്നും സച്ചിന് പൈലറ്റിനെയും ജ്യോതിരാദിത്യസിന്ധ്യയെയും ഒഴിവാക്കിയതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. ജ്യോതിരാദിത്യസിന്ധ്യയും സച്ചിന് പൈലറ്റും മുഖ്യമന്ത്രിമാരെന്ന നിലയില്‍ തിളങ്ങിയാല്‍ അത് ഭാവിയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തനിക്കായിരിക്കുമെന്ന് രാഹുലിന് നന്നായറിയാം. അതുകൊണ്ടാണ് ഇരുവരെയും ഒതുക്കിയതെന്ന് സുരേന്ദ്രന് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
‘സച്ചിന് പൈലറ്റും ജ്യോതിരാദിത്യസിന്ധ്യയും മുഖ്യമന്ത്രിമാരെന്ന നിലയില്‍ തിളങ്ങിയാല്‍ അത് ഭാവിയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തനിക്കായിരിക്കുമെന്ന് രാഹുലിന് നന്നായറിയാം. രണ്ടുപേരും ഇതിനോടകം കഴിവു തെളിയിച്ചിട്ടുമുണ്ട്. ഈ ഒതുക്കല്‍ ദേശീയ രാഷ്ട്രീയത്തില്‍ പിന്നീട് വലിയ ചര്‍ച്ചയായി വരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട’.
Post Your Comments