ന്യൂഡൽഹി : തെരഞ്ഞെടുപ്പ് വാഗ്ദാനം കോൺഗ്രസ് പാലിക്കാനൊരുങ്ങുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കാർഷിക കടങ്ങൾ എത്രയും വേഗം എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനം നൽകിയിരുന്നു.
അശോക് ഗെഹ്ലോട്ടിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഈ പ്രഖ്യാപനം. മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത് കമൽ നാഥിനെയാണ്. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Post Your Comments