KeralaLatest NewsNews

ഓപ്പറേഷന്‍ സൗന്ദര്യ,  പരിശോധനയില്‍ പിടിച്ചെടുത്തത് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍

തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി വില്‍ക്കുന്നത് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളാണെന്ന് കണ്ടെത്തല്‍. ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കളാണ് പിടികൂടിയത്. വന്‍ പാര്‍ശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തതെന്നതിനാല്‍ പരിശോധന കര്‍ശനമാക്കാനാണ് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഇന്റലിജന്‍സിന്റെ തീരുമാനം.

Read Also: മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐ പ്രവർത്തകർ

ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും സൗന്ദര്യവര്‍ധക വസ്തുക്കള്‍ അനധികൃതമായി വില്‍ക്കുന്നതായി കണ്ടെത്തി. ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വന്‍പാര്‍ശ്വഫലമുള്ള ഫേസ് ക്രീമുകളുള്‍പ്പെടെ പിടിച്ചെടുത്തത്. ഇതില്‍ പലതും യുവതീ,യുവാക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്ന് പറയുന്നു.

നിലവില്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ പലതും പാര്‍ശ്വഫലങ്ങള്‍ കാരണം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചവയാണ്. പരസ്യവാചകങ്ങളില്‍ അകപ്പെട്ട് മുഖത്ത് എന്തും വാരിത്തേക്കുന്നവരാണ് ഇത്തരം ക്രീമുകളുടെ ഇരകളാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button