Latest NewsIndia

അ​ഗ​സ്ത വെ​സ്റ്റ് ലാ​ന്‍​ഡ്: കേസ് പുരോഗതിക്കായി കോ​ട​തിയുടെ പുതിയ നീക്ക് പോക്ക്

ന്യൂ​ഡ​ല്‍​ഹി : അ​ഗ​സ്ത വെ​സ്റ്റ്ലാ​ന്‍​ഡ് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​ട​പാ​ടു​കേ​സി​ലെ മു​ഖ്യ ഇ​ട​നി​ല​ക്കാ​ര​ന്‍ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ലി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി. ഡ​ല്‍​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തിയാണ് നാ​ല് ദി​വ​സ​ത്തേ​ക്ക് സി​ബി​ഐ ക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രധാനപ്പെട്ട രേ​ഖ​ക​ള്‍ മി​ഷേ​ലി​നോ​ട് ചോ​ദി​ച്ച്‌ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കോ​ട​തി​യി​ല്‍ സി​ബി​ഐ അ​റി​യി​ച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്. അ​ഞ്ച് ദി​വ​സം​ ക​സ്റ്റ​ഡിയില്‍ വേണമെന്നാണ് സിബിഎെ കോടതിയെ ബോധിപ്പിച്ചിരുന്നത്.

യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ വാ​ങ്ങാ​നു​ള്ള ക​രാ​ര്‍ അ​ഗ​സ്ത വെ​സ്റ്റ്‌​ലാ​ന്‍​ഡി​നു ല​ഭി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് മി​ഷേ​ല്‍ ല​ക്ഷ​ങ്ങ​ള്‍ കൈ​ക്കൂ​ലി ന​ല്‍​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. 2015-ല്‍ ​മി​ഷേ​ലി​നെ​തി​രേ ഡ​ല്‍​ഹി​യി​ലെ പ​ട്യാ​ല ഹൗ​സ് കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇതിനെ തുടര്‍ന്ന് ഇ​ന്‍റ​ര്‍​പോ​ള്‍ റെ​ഡ്‌​കോ​ര്‍​ണ​ര്‍ നോ​ട്ടി​സും പു​റ​ത്തി​റ​ക്കി. 2017 ഫെ​ബ്രു​വ​രി​യി​ലാ​ണ് ദു​ബാ​യി​ല്‍ മി​ഷേ​ല്‍ അ​റ​സ്റ്റി​ലാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button