Latest NewsIndia

അസമിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ബിജെപി പടയോട്ടം തുടരുന്നു

അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തിലും ബിജെപി വ്യക്തമായ മേല്‍കൈ നേടി

ഗുവാഹത്തി: അസമിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് തുടങ്ങിയത്. ആകെയുള്ള 420 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 416 സീറ്റുകളുടെയും ഫലം പുറത്തു വന്നു. ഇതില്‍ ബിജെപി 223 സീറ്റുകളാണ് സ്വന്തമാക്കിയത്.

കോണ്‍ഗ്രസ് 139 സീറ്റുകളും എഐയുഡിഎഫ് 24, അസം ഗണ പരിഷത്ത് 18 എന്നിങ്ങനെയാണ് സീറ്റ് നില. ആകെയുള്ള 21,990 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 17904 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോള്‍ 7,769 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് 1372 സീറ്റുകളും നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പറയുന്നത്.

ഗ്രാമപഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാമതെത്തിയ കോണ്‍ഗ്രസ് 5896 സീറ്റുകളും ന്യൂനപക്ഷപാര്‍ട്ടിയായ എഐയുഡിഎഫ് 755 സീറ്റുകളും സ്വതന്ത്രരുള്‍പ്പെടെ മറ്റുകക്ഷികള്‍ 2,112 സീറ്റുകളും നേടി.അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തിലും ബിജെപി വ്യക്തമായ മേല്‍കൈ നേടി. 2199 സീറ്റുകളില്‍ ഫലം അറിഞ്ഞ 1944 എണ്ണത്തില്‍ ബിജെപി 910 സീറ്റുകളാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസ് 656, അസം ഗണ പരിഷത്ത 122, എഐയുഡിഎഫ് 122, മറ്റുള്ളവര്‍ 167 എന്നിങ്ങനെയാണ് സീറ്റ് നില. 78571 സ്ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്.

shortlink

Related Articles

Post Your Comments


Back to top button