NewsIndia

ബംഗ്ലാദേശില്‍ നിന്ന്‍ ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റത്തെപ്പറ്റി രാജ്നാഥ് സിംഗ്

ദുലിയാജാന്‍, ആസാം: ബംഗ്ലാദേശില്‍ നിന്ന്‍ ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ ആസാമിലെ കോണ്‍ഗ്രസ് ഗവണ്മെന്‍റ് പരാജയപ്പെട്ടു എന്ന്‍ കുറ്റപ്പെടുത്തിക്കൊണ്ട് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്‍.ഡി.എ. ഗവണ്മെന്‍റ് ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണ്ണമായും ഭദ്രമാക്കുമെന്നും നുഴഞ്ഞുകയറ്റം ഇല്ലാതാക്കുമെന്നും അഭിപ്രായപ്പെട്ടു.

നുഴഞ്ഞുകയറ്റം നിയന്ത്രിക്കാന്‍ തന്‍റെ ഗവണ്മെന്‍റ് കൈക്കൊണ്ട നടപികളെപ്പറ്റിയും രാജ്നാഥ് സിംഗ് വിശദീകരിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താന്‍ ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നുവെന്നും ബംഗ്ലാദേശി ഗവണ്മെന്‍റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും രാജ്നാഥ് അറിയിച്ചു.

“അല്‍പം സമയംകൂടി ലഭിച്ചാല്‍ ഞങ്ങള്‍ ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണ്ണമായും ഭദ്രമാക്കുകയും, നുഴഞ്ഞുകയറ്റം ഇല്ലാതാക്കുകയും ചെയ്യും,” രാജ്നാഥ് പറഞ്ഞു.

ആസാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണറാലികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കേന്ദ്രഅഭ്യന്തരമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button