മനില : ഒരിക്കല്‍ പോലും ചൂടു വെള്ളത്തില്‍ കുളിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ കുളിക്കുന്ന വെള്ളത്തിന് ചൂട് കൂടിയാലോ? എല്ലാവരും അതില്‍ ചച്ചവെള്ളം ചേര്‍ത്ത് ചൂടിനെ നേര്‍പ്പിച്ചെടുക്കും. എന്നാല്‍ ഫിലിപ്പൈന്‍സില്‍ ഒരു യുവാവ് കുളിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൊക്കെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. നന്നായി തീയുള്ള അടുപ്പ്ിനു മുകളില്‍ വലിയൊരു പാത്രത്തിലെ തിളക്കുന്ന വെള്ളത്തിലാണ് യുവാവിന്റെ കുളി. എന്നാല്‍ ചിത്രം കണ്ട് എല്ലാവരും ആദ്യമൊന്നും ഞെട്ടിയെങ്കിലും പിന്നീടത് മറി.
തിളച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് ഫിലിപ്പൈന്സ്കാരുടെ വിശ്വാസം. ഇതിനായി ഫിലിപ്പൈന്‍സില്‍ അങ്ങനെയൊരു സംവിധാനവുമുണ്ട്. ടിബിയാവോ എന്ന സ്ഥലത്താണ് ഈ തിളച്ച വെള്ളത്തിലെ കുളി ടൂറിസ്റ്റുകള്‍ക്കായി നടക്കുന്നത്. പണ്ട് പഞ്ചസാര മില്ലുകളില്‍ ഉപയോഗിച്ചിരുന്ന ‘കാവ’യിലാണ് ഈ തീക്കുളി. വലിയ പാത്രം എന്നാണ് കാവ എന്ന വാക്കിന്റെ അര്‍ത്ഥം. സമീപത്തുള്ള അരുവിയിലെ വെള്ളമാണ് കാവയില്‍ നിറയ്ക്കുന്നത്. ഇതിനകത്ത് ഔഷധഗുണമുള്ള ചെടികളും ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളുമൊക്കെയിടും. മരവും കരിയുമൊക്കെ ഉപയോഗിച്ചാണ് തീ പിടിപ്പിക്കുന്നത്.
തീയുടെ മുകളില്‍ തിളയ്ക്കുന്ന വെള്ളത്തിലെ കുളി വലിയ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. നിരവധി സഞ്ചാരികളാണ് ഈ സ്പെഷ്യല്‍ കുളി ആസ്വദിക്കാന്‍ എത്തുന്നത്. ചൂട് കൂടുന്നതിനനുസരിച്ച് തീ നിയന്ത്രിക്കാനുള്ള പ്രത്യേക സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Post Your Comments