ജയ്പൂര്‍ : നാലു വര്‍ഷം മുമ്പ് പ്രതികാര രൂപേണ സച്ചിന്‍ പൈലറ്റ് പറഞ്ഞ ഒരുവാക്കാണ് രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ മിന്നുന്ന വിജയത്തോടെ സ്ാധ്യമായിരിക്കുന്നത്. 2013 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടായപ്പോള്‍ ഇനി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാതെ സഫ എന്ന പാരമ്പര്യ തലപ്പാവ് അണിയില്ലെന്നായിരുന്നു സച്ചിന്‍ അന്ന ്പ്രതിജ്ഞ ചെയ്തത്. അതേസമയം രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുമ്പോള്‍ തന്‍െ ചെറിയൊരു പ്രതികാരവും 41 കാരനായ സച്ചിന്‍ നിറവേറ്റി. അതേസമയം തെരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ അണികള്‍ സ്‌നേഹത്തോടെ സഫ നല്‍കിയെങ്കിലും സച്ചിന്‍ അതണിയാന്‍ തയ്യാറായിരുന്നില്ല.
യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം എന്ന രാഹുല്‍ ഗാന്ധിയുടെ ഫോര്‍മുല കൂടിയാണ് സച്ചിനിലൂടെ രാജസ്ഥാനിലെ വിജയം സാധ്യമായത്. 25 ശതമാനത്തിലേറെ മുസ്ലിം വോട്ടര്‍മാരുള്ള ടോങ്കില്‍ മണ്ഡലത്തില്‍ 1985 മുതല്‍ വനിതാ സഥാനാര്‍ഥിയായ സാക്കിയ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എന്നാല്‍ ഇത്തവണ ഇവിടെ സച്ചിന്‍ പൈലറ്റിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച തന്ത്രം വിജയം കണ്ടു. ബിജെപിയുടെ ശക്തമായ പ്രചാരണങ്ങളെ എല്ലാം സച്ചിന്‍ ഗ്യാലറികള്‍ക്ക് പുറത്തുനിര്‍ത്തി .
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റിയതോടെ ബിജെപിയും ആദ്യം തീരുമാനിച്ച സ്ഥനാര്‍ഥിയെ മാറ്റി കരുത്തനായ യൂനസ് ഖാനെ രംഗത്തിറക്കി. എന്നാല്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരെയുള്ള ഭരണവിരുദ്ധ തരംഗം യൂനസ് ഖാനെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് 54,179 വോട്ടിന്റെ ഭൂരിപക്ഷത്തിന് സച്ചിന്‍ ഇവിടെ വിജയകൊടി പാറിച്ചു. മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന്റെ ആദ്യ നിയമസഭാ പോരാട്ടമായിരുന്നു ഇത്.
Post Your Comments