തൃശൂര്‍: രഹനാ ഫാത്തിമയ്ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരി സാറ ജോസഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാറ ജോസഫ് തന്റെ ഈ ആഗ്രഹം പങ്കുവച്ചത്. രഹ്ന ഫാത്തിമയെ ജയില്‍ വിമോചിതയാക്കിയ കോടതി തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നുവെന്നും വനിതാ മതിലില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അവര്‍ പറഞ്ഞു.
സാറ് ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
രഹ്ന ഫാത്തിമയെ ജയില്‍ വിമോചിതയാക്കിയ കോടതി തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നു. രഹ്നയോടൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സംഘ പരിവാര്‍ ഗൂഢാലോചനകള്‍ക്കെതിരെ കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഒറ്റക്കെട്ടായി ,മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ടു വന്മതില് കെട്ടി ജനങ്ങളുടെ പരമാധികാരത്തിനും ലിംഗനീതിയ്ക്കും ജാതിപരമായ തുല്യതയ്ക്കും കാവല്‍ക്കോട്ടയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആമുഖം വലിയ പ്ലക്കാര്‍ഡുകളായി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതാകണം കാവല്‍ ക്കോട്ടയുടെ രൂപമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
https://www.facebook.com/gitanjali.sarah/posts/1996975200349501
Post Your Comments