KeralaLatest News

സ്ത്രീവിരുദ്ധ പരാമര്‍ശം : കൊല്ലം തുളസിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം ഇങ്ങനെ

 

കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കൊല്ലം തുളസിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.കൊല്ലം ചവറ ബസ്സ്റ്റാന്‍ഡിന് സമീപം നടത്തിയ പൊതുയോഗത്തില്‍ വെച്ചാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്.

മലകയറാന്‍ വരുന്നവരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍j;ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം എന്നായിരുന്നു പരാമര്‍ശം. നിങ്ങളാരും പോകില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും സംസ്‌കാരവുമുള്ളവരാണ്. നമ്മുടെ ശബ്ദം ഡല്‍ഹിയില്‍ എത്തണം. കൊല്ലം തുളസി പറഞ്ഞു. പ്രസംഗത്തിനെതിരെ ചവറ പോലീസാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button