ന്യൂഡൽഹി: റഫാലില്‍ ആശങ്ക ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യയന്തരമന്ത്രി രാജ്നാഥ് സിംഗ്. അടിസ്ഥാന രഹിത ആരോപണങ്ങള്‍ പൊളിഞ്ഞെന്നും രാജ്നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ട എന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരാറില്‍ ആശങ്ക ഉണ്ടായിരുന്നില്ല.റാഫേല്‍ ഇടപാടില്‍ തുടക്കം മുതല്‍ എാം സുതാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ കരാരില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും തള്ളുന്നതായി കോടതി വ്യക്തമാക്കിയിരുന്നു.സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണ്ടെന്നും , വിമാനത്തിന്റെ വിലയെ കുറിച്ച് അന്വേഷണത്തിന്റെ കാര്യമില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. റഫാൽ ജെറ്റ് വിമാനത്തിന്‍റെ ഗുണമേൻമയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി.
വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല. സര്‍ക്കാരിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
https://youtu.be/gQEMu0h4XuY
Post Your Comments