കൊട്ടാരക്കര: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷണന്‍കുട്ടിയുടെ യോഗത്തിനിടയില്‍ നാമജപ പ്രതിഷേധം നടത്തിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കൊട്ടാരക്കര സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ എഴുകോണിലേക്കാണ് സ്ഥലം മാറ്റിയത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പാണ്ടിവയല്‍ തോട് നവീകരണത്തിന്റെ ഉദ്ഘാടനത്തിനായി മന്ത്രി കൊട്ടാരക്കയില്‍ എത്തിയത്. എന്നാല്‍ ഉദ്ഘാനച്ചടങ്ങിന്‍ല്‍ മന്ത്രി പ്രസംഗിക്കവെ മൂന്നു മഹിളാ മോര്‍ച്ച് പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധവുമായി ഗംഗത്തെത്തുകയായിരുന്നു.
അപ്പോള്‍ തന്നെ പോലീസുകാര്‍ പ്രതിഷേധക്കാരെ നീക്കം ചെയ്തിരുന്നു.
സംഭവം മുന്‍കൂട്ടി അറിയിക്കാത്തതില്‍ വീഴച ഉണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം ഇയാളെ സ്ഥലം മാറ്റിയത് ജോലി സംബന്ധമായ ക്രമീകരണത്തെ തുടര്‍ന്നാണെന്നാണ് പോലീസ് വിശദീകരണം.
Post Your Comments