Latest NewsKerala

കുടുംബശ്രീ അയല്‍ക്കൂട്ട സംഘങ്ങളിലെ സ്ത്രീകൾ ജാഗ്രത; വൃക്ക തട്ടുന്ന സംഘം വിലസുന്നു

തൃശൂര്‍: വീട്ടമ്മമാരുടെ വൃക്ക തട്ടിയെടുക്കുന്ന സംഘം തൃശൂരില്‍ വിലസുന്നതായി റിപ്പോർട്ട്. നിര്‍ധന കുടുംബങ്ങളാണ് ഇവരുടെ കെണിയിൽ വീഴുന്നത്. തൃശൂരില്‍ മാത്രം രണ്ട് വര്‍ഷത്തിനിടെ നാല് സ്ത്രീകളുടെ വൃക്കയാണ് ഈ സംഘം തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. കുടുംബശ്രീ അയല്‍ക്കൂട്ട സംഘങ്ങളിലെ സ്ത്രീകളെയാണ് ഇവർ കൂടുതലായും ലക്ഷ്യമിടുന്നത്. അത്യാവശ്യങ്ങള്‍ക്കായി പണം ആവശ്യമുള്ള സ്ത്രീകള്‍ മൂന്നും നാലും ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കും. ഇത് തിരിച്ചടയ്ക്കാൻ കഴിയാതാകുന്നതോടെ വൃക്ക തട്ടിപ്പ് സംഘം എത്തും.

കടം വീട്ടാൻ പണം നൽകാമെന്നും പകരം പണം നൽകാമെന്നും അറിയിക്കും. എട്ട് ലക്ഷം രൂപ വരെയാണ് നൽകുന്നത്. വൃക്ക നല്‍കാന്‍ സമ്മതം അറിയിച്ചാല്‍ കുറെ രേഖകളില്‍ ഒപ്പിടുവിക്കും. മുന്‍ നിശ്ചയപ്രകാരം ആശുപത്രിയിലെത്തിച്ച്‌ ശസ്ത്രക്രിയയിലൂടെ വൃക്ക എടുക്കുകയും പിന്നീട് പണം നൽകുകയും ചെയ്യും. തുടർന്ന് ഈ സംഘങ്ങള്‍ ഇത് ഇരട്ടിവിലയ്ക്ക് വില്‍ക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button