കുവൈറ്റ്: കുവൈറ്റിൽ ജോലി തേടി അലഞ്ഞ് നടക്കുന്നവരെ പിടികൂടാൻ വ്യാപമായ നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ്. തൊഴിൽ, താമസാനുമതി നിയമങ്ങൾ ലംഘിക്കുന്നവരെക്കെതിരെ നടപടി കർശനമാക്കുമെന്നും മന്ത്രിതല സംയുക്തസമിതി അറിയിച്ചു. രാജ്യത്തെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് ഏറ്റവും മോശപ്പെട്ട പ്രവണതയാണ് ജോലി തേടിയുള്ള അലച്ചിൽ. ഈ വർഷം ഇതുവരെ അത്തരത്തിൽ പെട്ട 2445 പേരാണ് പിടിയിലായത്.
പുരുഷന്മാർ എത്തുന്ന കഫെകളിൽ വനിതകൾ പരിചാരകരാകുന്നത് നിയമവിരുദ്ധമാണ്. അതിനാൽ കഫെകളിൽ വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധന വ്യാപിപ്പിക്കും. 18 തികയാത്തവർക്ക് ശീഷ ഉപയോഗിക്കുന്നതിന് സൗകര്യം നൽകുന്ന ശീഷ കഫെകൾക്കെതിരെയും നടപടിയുണ്ടാകും.
Post Your Comments